മലപ്പുറത്ത് വയോധിക തലക്കടിയേറ്റ് മരിച്ച നിലയിൽ; മോഷണത്തിനിടെ കൊലപാതകമെന്ന് സൂചന

Update: 2021-06-20 18:16 GMT

മലപ്പുറം: മലപ്പുറം തവനൂരിൽ ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്ന വയോധികയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കടകശ്ശേരി സ്വദേശി ഇയ്യാത്തുട്ടിയാണ് മരിച്ചത്. മോഷണശ്രമത്തിനിടെ തലക്കടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക വിവരം. 25 പവനോളം സ്വർണാഭരണങ്ങൾ വീട്ടിൽ നിന്നും നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ വെളളിയാഴ്ച്ച സമാന രീതിയിൽ മറ്റൊരു സ്ത്രീയും സമീപ പ്രദേശത്ത് കൊല്ലപ്പെട്ടിരുന്നു. 

Similar News