എൻ കെ മുഹമ്മദ്‌ മൗലവി അന്തരിച്ചു

Update: 2021-06-20 16:08 GMT

മലപ്പുറം: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റുമായ എൻ കെ മുഹമ്മദ്‌ മൗലവി(എൻ കെ ഉസ്താദ്) അന്തരിച്ചു.

അവിഭക്ത സമസ്തയുടെ മുശാവറ അംഗങ്ങളിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക അംഗമാണ്. അര നൂറ്റാണ്ടോളം പരപ്പനങ്ങാടിയിലെ അങ്ങാടി ജുമാ മസ്ജിദിലെ മുദരിസുമായിരുന്നു. ഇന്ന് രാത്രി 8.15 ന് മലപ്പുറം കൂട്ടിലങ്ങാടി കടൂപ്പുറത്തുള്ള സ്വ വസതിയിൽ ആയിരുന്നു അന്ത്യം.

Similar News