കുട്ടനാട്ടില്‍ ജനങ്ങള്‍ അനുഭവിക്കുന്നത് സമാനതകളില്ലാത്ത ദുരിതം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
ആലപ്പുഴ: കുട്ടനാട്ടിലെ ജനങ്ങള്‍ അനുഭവിക്കുന്നത് സമാനതകളില്ലാത്ത ദുരിതമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.കൈനരിയിലെ കനകാശ്ശേരി പാടശേഖരത്തിലും മടവീണ വലിയകരി, മീനപ്പള്ളി പാടശേഖരങ്ങളിലും സന്ദര്‍ശനം നടത്തുകയായിരുന്നു അദ്ദേഹം. കുട്ടനാട്ടില്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി അടിയന്തിര നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് കുട്ടനാട്ടിലെ പ്രവര്‍ത്തനങ്ങളില്‍ കാണാന്‍ കഴിയുന്നത്. മന്ത്രിമാര്‍ പലരും പലതരത്തിലാണ് കാര്യങ്ങള്‍ പറയുന്നത്. കുട്ടനാട്ടില്‍ തൊലിപ്പുറത്തെ ചികിത്സ കൊണ്ട് മാറ്റം ഉണ്ടാകില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ജലാശയങ്ങളുടെ ആഴം കൂട്ടി സംഭരണ ശേഷി വര്‍ദ്ധിപ്പിക്കണമെന്ന് ഉള്ള ശുപാര്‍ശ നാളിതു വരെയായിട്ടും നടപ്പിലാക്കാന്‍ സാധിക്കാത്തത് വെള്ളപ്പൊക്ക കെടുതി രൂക്ഷമാക്കുന്നുവെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. നിലവിലുള്ള റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കാതെ പുതിയ പഠന റിപ്പോര്‍ട്ടിനു കാത്തിരിക്കാനുള്ള നീക്കം അപകടമാണെന്ന് അദ്ദേഹം പറഞ്ഞു.ദീര്‍ഘകാല പദ്ധതികള്‍ക്ക് സമയക്രമം ഉണ്ടാക്കണമെന്നും അടിയന്തിരമായി നിര്‍വഹിക്കേണ്ട പദ്ധതികള്‍ക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ-സി കനാല്‍ പള്ളാത്തുരുത്തി വരെ തുറക്കുകയും ആഴം കൂട്ടുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടനാടിന്റെ പേരില്‍ ആരും ഭീതി പരത്തുന്നില്ല. അവിടുത്തെ പ്രശ്നങ്ങള്‍ ജനപ്രതിനിധികള്‍ മുമ്പാകെയും സമൂഹമധ്യത്തിലും അറിയിക്കാനാണ് സേവ് കുട്ടനാട് ഫോറം പോലുള്ളവര്‍ നടത്തുന്നത്. ഇവരെ ആക്ഷേപിക്കുന്നത് ശരിയല്ല. കുട്ടനാടിനെ രക്ഷിക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് എല്ലാപിന്തുണയും നല്‍കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. വീട്ടമ്മമാര്‍ ഉള്‍പ്പടെ നിരവധിപ്പേര്‍ പരാതികളുമായി പ്രതിപക്ഷ നേതാവിനെ കാണാനെത്തി. കുട്ടനാട്ടിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നേതാക്കളായ അഡ്വ. എം ലിജു, എ എ ഷുക്കൂര്‍, കെ പി ശ്രീകുമാര്‍, അനില്‍ബോസ്, കെ ഗോപകുമാര്‍, സി വി രാജീവ്, ജേക്കബ് എബ്രാഹം, സജി ജോസഫ്, ജോസഫ് ചേക്കോടന്‍, വി കെ സേവ്യര്‍, ജെ ടി റാംസെ, പി ടി സ്‌ക്കറിയ, പ്രതാപന്‍ പറവേലി, പ്രമോദ് ചന്ദ്രന്‍, ടിജിന്‍ ജോസഫ് എം. എന്‍. ചന്ദ്രപ്രകാശ്, ജി. മുകുന്ദന്‍ പിള്ള, അലക്സ് മാത്യു, സുദര്‍ശനകുമാര്‍, ഡി. ജോസഫ്, എസ്.ഡി. രവി , ജി. സൂരജ്, ജോഷി കൊല്ലാറ, എം. എം.ജോസഫ്, അമ്പിളി .റ്റി. ജോസ്, ഡി. ലോനപ്പന്‍, സന്തോഷ് പട്ടണം തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.