ലക്ഷദ്വീപിനെ നശിപ്പിക്കാന്‍ അനുവദിക്കരുത്: ജിസിസി ഇസ്‌ലാഹി കോ ഓര്‍ഡിനേഷന്‍ സമിതി
ദോഹ: ലക്ഷദ്വീപിനെ ഫാഷിസ്റ്റ് തന്ത്രങ്ങള്‍ കൊണ്ട് വരിഞ്ഞു മുറുക്കി നശിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ ജിസിസി ഇസ്‌ലാഹി കോ ഓര്‍ഡിനേഷന്‍ സമിതി പ്രതിഷേധം രേഖപ്പെടുത്തി. ഗൂഢ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി കരിനിയമങ്ങള്‍ കൊണ്ടുവരുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ പുറത്താക്കാന്‍ നടപടി സ്വീകരിക്കണം. അതോടൊപ്പം അദ്ദേഹം കൊണ്ട് വന്ന ദുരുദ്ദേശം നിറഞ്ഞ നിയമങ്ങള്‍ പിന്‍വലിക്കുകയും ചെയ്യണം.
പ്രകൃതിരമണീയവും നിഷ്‌കളങ്കവുമായ ദ്വീപിന്റെ സ്വാസ്ഥ്യം നശിപ്പിക്കാന്‍ ആണ് അഡ്മിനിസ്‌ട്രേറ്റര്‍ ശ്രമിക്കുന്നത്. ദ്വീപിനെ മറ്റൊരു കശ്മീര്‍ ആക്കുവാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതില്‍ എല്ലാ ജനാധിപത്യ പ്രേമികളും പ്രതിഷേധിക്കണം.
യോഗത്തില്‍ ചെയര്‍മാന്‍ സലാഹ് കാരാടന്‍ അധ്യക്ഷത വഹിച്ചു. കെഎന്‍എം നേതാക്കളായ എന്‍ എം അബ്ദുല്‍ ജലീല്‍, ഡോ.ജാബിര്‍ അമാനി, എം ടി മനാഫ്, ജിസിസി കോ ഓര്‍ഡിനേഷന്‍ കണ്‍വീനര്‍ സുലൈമാന്‍ മദനി, നാസര്‍ ഇബ്രാഹിം, ഖാസിം മദനി, അസ്ഗര്‍ ഒതായി, അബ്ദുല്ല മദനി, അസൈനാര്‍ അന്‍സാരി , അബ്ദുല്‍ ലത്തീഫ് നല്ലളം, ഷമീര്‍ വലിയവീട്ടില്‍, ഷാജഹാന്‍ ഒമാന്‍, മനാഫ് മാത്തോട്ടം,അബ്ദുല്‍ അസീസ് സലഫി, ശാഹുല്‍ നന്മണ്ട, നൂറുദ്ധീന്‍, അയ്യൂബ് എന്നിവര്‍ പ്രസംഗിച്ചു.