ലക്ഷദ്വീപ്: കെഎംവൈഎഫ് ഓൺലൈൻ ചർച്ചസദസ് ഇന്ന്

Update: 2021-05-25 09:48 GMT

തിരുവനന്തപുരം: ലക്ഷദ്വീപിനെ ഫാഷിസ്റ്റ് -കോർപറേറ്റ് വത്കരണത്തിന് വിധേയമാക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഏകാധിപത്യ വാഴ്ചക്കെതിരെ ജനാധിപത്യ വിശ്വാസികളുടെ വിപുലമായ ഇടപെടൽ ആലോചിക്കുന്നതിനായുള്ള ഓൺലൈൻ ചർച്ച സദസ്സ് ഇന്ന് വൈകുന്നേരം ഏഴു മണിക്ക് കെ എം വൈ എഫ് ഔദ്യോഗിക ഫേസ്ബുക് പേജിൽ നടക്കും. ലക്ഷദ്വീപ് വിഷയത്തിൽ സ്വീകരിക്കേണ്ട സമീപനങ്ങൾ, സംശയങ്ങൾ എന്നിവ ഇന്ന് വൈകുന്നേരം ആറുമണിക്ക് മുമ്പ് 9633750870,9447819557എന്നീ നമ്പറുകളിൽ അയച്ചു പൊതുജനങ്ങൾക്കും ചർച്ചകളിൽ ഭാഗമാകാം. വി ടി ബൽറാം, മീഡിയ വൺ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് മുജീബ് റഹ്മാൻ, ലീഗൽ റിസേർച്ചർ അഡ്വ :അഹ്മദ് ഫായിസ് എന്നിവർ ചർച്ചകളിൽ ഭാഗമാകുമെന്ന് സംസ്ഥാന പ്രസിഡന്റ്‌ ഇലവുപാലം ഷംസുദ്ദീൻ മന്നാനി, ജനറൽ സെക്രട്ടറി കരാളി സുലൈമാൻ ദാരിമി എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.

Similar News