കെഎടിഎഫ് അധ്യാപക ഐടി പരിശീലനം നാളെ

Update: 2021-05-25 07:51 GMT

എറണാകുളം: കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ അറബിക് അധ്യാപകര്‍ക്കായി

മൂന്നാം ഘട്ട ഓണ്‍ലൈന്‍ അധ്യാപക ഐടി. പരിശീലനത്തിന് നാളെ തുടക്കം കുറിക്കും. കൊവിഡ് കാലത്ത് ഫലപ്രദമായി ആധുനിക സാങ്കേതിക വിദ്യയിലൂടെ പഠന പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാന്‍ അധ്യാപകരെ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായാണ് കെ.എ.ടി.എഫ് അധ്യാപക ഐ.ടി. പരിശീലനം സംഘടിപ്പിക്കുന്നത്.

നാളെ രാവിലെ 10 മണിക്ക് നടുക്കുന്ന ഐ.ടി. പരിശീലനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി ഉദ്ഘാടനം ചെയ്യും. കെപിഎ മജീദ് എംഎല്‍എ, പി ഉബൈദുള്ള എംഎല്‍എ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. തുടര്‍ന്ന് എസ്‌സിഇ ആര്‍ ടി ഫ്‌ലിപ്പ്ഡ് ക്ലാസ് റൂം ശില്പി ഷാജല്‍ കക്കോടി ക്ലാസ് എടുക്കും.

വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠന രംഗത്ത് ശാസ്ത്രീയമായും സാങ്കേതികമായും പുത്തനുണര്‍വ് പ്രധാനം ചെയ്യുന്നതിനും വിദ്യാര്‍ത്ഥികളെ പഠന പ്രവര്‍ത്തനങ്ങളില്‍ സജീവ ത നിലനിര്‍ത്തുന്നതിനുമാവശ്യമായ ആധുനിക സാങ്കേതിക വിദ്യകളും വിനിമയമാര്‍ഗ്ഗങ്ങളും കുട്ടികളുടെ മാനസിക പിരിമുറുക്കം കുറക്കുവാനായി അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ഇന്ററാക്ഷന് പ്രാധാന്യം നല്‍കി കൊണ്ടാണ് കെ.എ.ടി.എഫ്. സംസ്ഥാന ഐ.ടി.വിംഗിന്റെ നേതൃത്വത്തിലുള്ള പരിശീലനം സംഘടിപ്പിക്കുന്നത്.

പരിശീലനത്തിന് എം.പി. അബ്ദുല്‍ ഖാദര്‍, ടി.പി. അബ്ദുല്‍ ഹഖ്, മാഹിന്‍ ബാഖവി, എം.എ. സാദിഖ്, നൂറുല്‍ അമീന്‍, ലത്തീഫ് മംഗലശേരി, അബ്ദുല്‍ റഹ്മാന്‍ അമാന്‍, സഹീര്‍ പുന്നാട്, അഹ്മദ് സദ്ദാദ്, അനീസ് തിരുവനന്തപുരം ഗഫൂര്‍ ആറ്റൂര്‍ , കെ .മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും.

Similar News