പരപ്പനങ്ങാടി: താലൂക്ക് ഓഫീസ് ജീവനക്കാരിയെ യാത്രയാക്കാൻ വീടിന്റെ പരിസരത്ത് നിന്ന ഭർത്താവിനെ സിഐ മർദിച്ചതായി പരാതി.
ഇന്ന് രാവിലെയാണ് സംഭവമെന്ന് പറയുന്നു. തിരൂരങ്ങാടി താലൂക്ക് ഓഫീസിലെ ടൈപ്പിസ്റ്റ് പരപ്പനങ്ങാടി അയപ്പൻകാവ് സ്വദേശിയായ ലേഖയുടെ ഭർത്താവ് പ്രമോദിനെയാണ് പരപ്പനങ്ങാടി സിഐ ഹണി കെ ദാസ് മർദിച്ചതെന്ന് പറയുന്നു.
ഇന്ന് രാവിലെ ഒമ്പത് മണിക്ക് 'അയപ്പൻകാവ് തറയിൽ റോഡിൽ ഓഫീസിൽ നിന്നു വരുന്ന വാഹനത്തിലേക്ക് യാത്രയാക്കാൻ വന്നതിനെ തുടർന്നാണ് സംഭവം.
തിരൂരങ്ങാടി താലൂക്കിലെ ടൈപ്പിസ്റ്റ് ശ്രീമതി ലേഖ വീടിന് മുമ്പിലുള്ള റോഡിൽ ഭർത്താവിനൊപ്പം താലൂക്കിലെ വണ്ടി വരുന്നത് കാത്തു നിൽക്കുന്ന സമയത്ത് പരനങ്ങാടി സിഐ ജീപ്പിൽ അവിടെയെത്തുകയും ചാടിയിറങ്ങി ഒന്നും ചോദിക്കാതെ ഭർത്താവിനെ മർദ്ദിക്കുകയും ഫോൺ പിടിച്ചെടുക്കുകയും ചെയ്തുവെന്നാണ് പരാതി.
ലേഖയുടെ കഴുത്തിൽ ഐഡി കാർഡുണ്ടായിരുന്നിട്ടും മോശമായി പെരുമാറുകയും ഭർത്താവിൻ്റെ ഫോൺ കൊണ്ടുപോവുകയും ചെയ്തുവെന്നും പറയുന്നു.
വിജനമായ വഴിയിൽ അവരെ തനിച്ചു വിടാൻ കഴിയാതിരുന്നതു കൊണ്ടാണ് ഭർത്താവ് കൂടെ നിന്നതത്രെ.
സംഭവമറിഞ്ഞ് താലൂക്ക് ഓഫീസിൽ നിന്ന് ഡപ്യൂട്ടി തഹസിൽദാർ ജൈസൽമാത്യുവും ജീവനക്കാരും സ്റ്റേഷനിലെത്തി സിഐ യുടെ അടുത്ത് പോയി സംസാരിച്ചുവെങ്കിലും ഫോൺ തിരിച്ച് കൊടുത്തില്ലന്ന് മാത്രമല്ല അവരോടും മോശമായി പെരുമാറുകയും, പോയി കേസ് കൊടുക്കാൻ പറയുകയുമാണ് ഉണ്ടായതെന്ന് ലേഖ പറഞ്ഞു.മർദനത്തെ തുടർന്ന് ഭർത്താവ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇതിനെതിരെ ലേഖയും ജില്ല കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.റവന്യു ജീവനക്കാരിയുടെ ഭർത്താവിനെ ആക്രമിച്ച സംഭവത്തിലും ഡപ്യൂട്ടി തഹസിൽദാരെ അടക്കം അപമാനിച്ചതിനും തിരൂരങ്ങാടി തഹസിൽദാർ അൻവർ സാദത്ത് പരാതി നൽകിയതിനെ തുടർന്ന് കളക്ടർ ഇന്ന് 5 മണിക്കുള്ളിൽ എസ്.പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി തഹസിൽദാർ പറഞ്ഞു.
