പയ്യോളി: തിക്കോടി പഞ്ചായത്തിലെ പുറക്കാട് നോര്‍ത്ത് എല്‍പി സ്‌കൂള്‍ ബൂത്തിന് സമീപം ദൂരപരിധി ലംഘിച്ച് പാര്‍ട്ടി ബൂത്തുകള്‍ പ്രവര്‍ത്തിച്ചത് പോലിസ് തടഞ്ഞു. ബിജെപി ഓഫിസ് കേന്ദ്രീകരിച്ച് എന്‍ഡിഎയും സമീപത്തെ വീട് കേന്ദ്രീകരിച്ച് എല്‍ഡിഎഫും സ്ലിപ്പുകള്‍ നല്‍കിയത്. രാവിലെ 11.30 ഓടെ ഡിവൈഎസ്പി സുരേന്ദ്രന്റെ നേതൃത്വത്തില്‍ എത്തിയ പോലിസ് സംഘമാണ് നടപടി സ്വീകരിച്ചത്.