വോട്ടര്‍ പോളിങ്ങ് ബൂത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു

Update: 2021-04-06 04:29 GMT

പത്തനംതിട്ട: ആറന്മുള മണ്ഡലത്തിലെ 8ാം നമ്പര്‍ ബൂത്തായ വള്ളംകുളം ഗവ.യുപിഎസില്‍ വോട്ട് ചെയ്യാന്‍ എത്തിയ ആള്‍ കുഴഞ്ഞു വീണു മരിച്ചു. ഗോപിനാഥ കുറുപ്പ് (65) ആണ് മരിച്ചത്. ബൂത്തില്‍ വച്ച് കുഴഞ്ഞു വീണ ഗോപിനാഥ കുറുപ്പിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Similar News