തൃശൂര്‍ പൂരം: കൊവിഡ് വാക്‌സിനേഷന്‍ മെഗാ അദാലത്ത് ഏപ്രില്‍ 17 വരെ

Update: 2021-04-05 04:33 GMT

തൃശൂര്‍: പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് 45 വയസ്സിന് മുകളിലുള്ള എല്ലാ പൂരം കമ്മിറ്റി അംഗങ്ങള്‍ക്കും (ഘടകപൂരങ്ങള്‍ ഉള്‍പ്പെടെയുള്ള പൂരം കമ്മിറ്റി അംഗങ്ങള്‍ക്കും ) നിര്‍ബന്ധമായും കൊവിഡ് വാക്‌സിനേഷന്‍ എടുക്കണ്ടതാണ്. ഇതിന്റെ ഭാഗമായി ജവഹര്‍ ബാലഭവനില്‍ ഏപ്രില്‍ 17 വരെ മെഗാ അദാലത്ത് നടത്തുമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു.

കൂടാതെ ഏപ്രില്‍ 7 മുതല്‍ ടൗണ്‍ഹാളിലും കൊവിഡ് വാക്‌സിന്‍ എടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രി, താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, എന്നിവിടങ്ങളില്‍ ഞായറാഴ്ച ഉള്‍പ്പെടെയുള്ള എല്ലാ അവധി ദിവസങ്ങളിലും കോവിഡ് വാക്‌സിനേഷന്‍ എടുക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.

Similar News