തിരഞ്ഞെടുപ്പ്: വോട്ടുറപ്പിക്കാന്‍ പുലികളെ ഇറക്കി സ്വീപ്പ്

Update: 2021-03-30 14:47 GMT

തൃശൂര്‍: ജില്ലയില്‍ വോട്ടുറപ്പിക്കാന്‍ പുലി രൂപങ്ങള്‍ ഇറക്കി സ്വീപ്പ്. ഏപ്രില്‍ ആറിന് വോട്ട് ചെയ്യാന്‍ മറക്കല്ലേ എന്ന സന്ദേശമേന്തിയ പുലിരൂപങ്ങള്‍ സ്വരാജ് റൗണ്ടില്‍ സ്ഥാപിച്ച് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് ഉദ്ഘാടനം നിര്‍വഹിച്ചു. കലക്ടറേറ്റിലും വടക്കേ ബസ് സ്റ്റാന്റ, കോര്‍പ്പറേഷന്‍ ഓഫീസ് പരിസരം എന്നിവിടങ്ങളിലായാണ് പുലിരൂപങ്ങള്‍ സ്ഥാപിച്ചത്.

വരുംദിവസങ്ങളിലായി കൂടുതല്‍ സ്ഥലങ്ങളില്‍ ഇത്തരം പുലി രൂപങ്ങള്‍ സ്ഥാപിക്കുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.

ജില്ലയിലെ സ്വീപ്പ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ ) പ്രവര്‍ത്തങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

സ്വീപ്പ് ജില്ലാ നോഡല്‍ ഓഫിസര്‍ പി സി ബാലഗോപാല്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എം എച്ച് ഹരീഷ്, കോര്‍പ്പറേഷന്‍ സെക്രട്ടറി വിനു സി കുഞ്ഞപ്പന്‍, സ്വീപ്പ് ജില്ല അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ലിന്‍സ് ഡേവിഡ്, സ്വീപ്പ് കോ ഓര്‍ഡിനേറ്റര്‍ ബിജുദാസ് തൃത്താല തുടങ്ങിയവര്‍ പങ്കെടുത്തു.

Similar News