പ്രിയങ്ക ഗാന്ധിയുടെ തൃശൂര്‍ സന്ദര്‍ശനം: സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയതായി കലക്ടര്‍

Update: 2021-03-30 14:02 GMT

തൃശൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി നാളെ തൃശൂരില്‍ എത്തുന്നതിനാല്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയതായി ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു.

ജില്ലയിലെത്തുന്ന പ്രിയങ്ക ഗാന്ധിയുടെ പരിപാടികളിലും യാത്രാമാര്‍ഗത്തിലും സുരക്ഷാ നടപടിയുടെ ഭാഗമായി മൈക്രോ ലൈറ്റ് എയര്‍ക്രാഫ്റ്റ്, ഹാങ് ഗ്ലൈഡേഴ്‌സ്, റിമോട്ട് കണ്‍ട്രോള്‍ ഇലക്ട്രോണിക് ടോയ് പ്ലെയ്ന്‍, ഹെലിക്യാം എന്നിവയുടെ അനധികൃത ഉപയോഗം നിരോധിച്ചതായും കലക്ടര്‍ അറിയിച്ചു.

Similar News