തൃശൂര്‍: ബി ടി ആര്‍ രേഖയില്‍ പാടമായി രേഖപ്പെടുത്തിയ സ്ഥലങ്ങള്‍ കരഭൂമിയാക്കുമെന്ന പ്രചരണം തെറ്റാണെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍.
കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വന്ന 2008 ആഗസ്റ്റ് 12 മുതല്‍ നെല്‍കൃഷി ചെയ്തുവരുന്നതും
നെല്‍ കൃഷിക്ക് അനുയോജ്യമാണെങ്കിലും തരിശിടുന്നതുമായ എല്ലാത്തരം നിലവും സംസ്ഥാനത്ത് സംരക്ഷിക്കുന്നുണ്ട്. ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിരിക്കേണ്ടവയും ബി ടി ആര്‍ രേഖയില്‍ പാടമായി രേഖപ്പെടുത്തിയതുമായ നെല്‍വയലുകള്‍ കരഭൂമിയാക്കുന്നതിന് സംസ്ഥാനത്ത് യാതൊരു വ്യവസ്ഥയും ഇല്ലെന്നും മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.