ഫാഷിസ്റ്റുകള്‍ക്കെതിയുള്ള മലപ്പുറത്തിന്റെ ശബ്ദം എന്നിലൂടെ കേള്‍ക്കാം: ഡോ. തസ് ലിം റഹ് മാനി
വള്ളിക്കുന്ന്: താന്‍ മലപ്പുറം മണ്ഡലത്തില്‍ നിന്നും വിജയിച്ച് കഴിഞ്ഞാല്‍ ഫാഷിസ്റ്റുകള്‍ക്കെതിയുള്ള മലപ്പുറത്തിന്റെ ശബ്ദം എന്നിലൂടെ കേള്‍ക്കാമെന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ത്ഥി ഡോ. തസ് ലീം റഹ് മാനി. ഇന്ത്യയില്‍ ഫാഷിസ്റ്റുകള്‍ നടത്തുന്ന ആക്രമങ്ങള്‍ക്കെതിരെയും, അവര്‍ ചുട്ടെടുക്കുന്ന കരിനിയമങ്ങള്‍ക്കെതിരെയും ശക്തമായി നിലകൊള്ളും. സംഘപരിവാറിനെതിരായ മലപ്പുറത്തു കാരുടെ ശബ്ദം ഇന്ത്യയിലെ മൊത്തം പീഢിതരുടെ ശബ്ദമായി നിങ്ങള്‍ക്ക് എന്നിലൂടെ കേള്‍ക്കാം. പാര്‍ലമെന്റിലെ ഏത് ധിക്കാരിയായ ഭരണാധികാരിക്ക് മുന്‍പിലും യാതൊരു ഭയവും ഇല്ലാതെ ഞാന്‍ ശബ്ദിക്കും. മറ്റുള്ളവരെ പോലെ പോര്‍മുഖത്ത് നിന്ന് ഒളിച്ചോടുകയില്ലെന്നും തസ് ലീം റഹ് മാനി കൂട്ടിച്ചേര്‍ത്തു. വള്ളിക്കുന്ന് ആനങ്ങാടിയില്‍ സ്വീകരണങ്ങള്‍ക്ക് ശേഷം പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിറാജ് പടിക്കല്‍, ഷറഫു പള്ളിക്കല്‍, മജീദ് വെളിമുക്ക്, മൊയ്ദീന്‍ കോയ കൊടക്കാട്, സാബിത്ത് ആനങ്ങാടി ഹംസക്കോയ ,ഹനീഫാ ആനങ്ങാടി, റഷീദ്, ലത്തീഫ് എടക്കര ,ഹമീദ് പരപ്പനങ്ങാടി എന്നിവര്‍ സംസാരിച്ചു.