പോസ്റ്റല്‍ ബാലറ്റ്: അപേക്ഷകളുടെ വിതരണം 98 ശതമാനം പൂര്‍ത്തിയായി

Update: 2021-03-11 18:49 GMT

തൃശൂര്‍: ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷകളുടെ വിതരണം 98 ശതമാനം പൂര്‍ത്തിയായി. 80 വയസിന് മുകളിലുള്ളവര്‍ക്കും ഭിന്നശേഷി വിഭാഗക്കാര്‍ക്കും കൊവിഡ് ബാധിതര്‍ക്കുമാണ് ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ മുഖേന പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷകള്‍ വീടുകളില്‍ എത്തിച്ചു നല്‍കുന്നത്.

ആകെ 95881 അപേക്ഷകള്‍ വിതരണം ചെയ്യേണ്ടതില്‍ 94695 അപേക്ഷകളുടെ വിതരണം ഇതു വരെ പൂര്‍ത്തിയായി. 67563 പേര്‍ അപേക്ഷ സ്വീകരിച്ചപ്പോള്‍ 27132 ആളുകള്‍ അപേക്ഷകള്‍ നിരസിച്ചു. 29009 ഭിന്നശേഷി വിഭാഗക്കാരും 80 വയസിന് മുകളിലുള്ള 66872 ആളുകളുമാണ് ജില്ലയിലുള്ളത്. പോസ്റ്റല്‍ വോട്ടിനുുള്ള 12 ഡി ഫോമിന്റെ വിതരണമാണ് നടക്കുന്നത്. ചേലക്കര മണ്ഡലത്തില്‍ 99.40 ശതമാനവും കുന്നംകുളം 98.78 ശതമാനവും ഗുരുവായൂരില്‍ 98.15 ശതമാനവും മണലൂര്‍ 99.67 ശതമാനവും വടക്കാഞ്ചേരി 99.62 ശതമാനവും ഒല്ലൂര്‍ 99.07 ശതമാനവും തൃശൂരില്‍ 98.60 ശതമാനവും നാട്ടികയില്‍ 99.74 ശതമാനവും കയ്പമംഗലം 99.95 ശതമാനവും ഇരിങ്ങാലക്കുട 99.45 ശതമാനവും പുതുക്കാട് 96.39 ശതമാനവും ചാലക്കുടി 95.82 ശതമാാനവും കൊടുങ്ങല്ലൂരില്‍ 99.38 ശതമാനവും അപേക്ഷകളുടെ വിതരണം പൂര്‍ത്തിയായി. പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 17 ആണ്.

Similar News