തിരഞ്ഞെടുപ്പ് : ആയുധങ്ങള്‍ സറണ്ടര്‍ ചെയ്യുന്നതില്‍ ഇളവ് നല്‍കാന്‍ സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ തീരുമാനമെടുക്കും

Update: 2021-03-10 18:41 GMT

തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആയുധങ്ങള്‍ തിരികെ ഏല്‍പ്പിക്കുന്നതില്‍ ഇളവ് ലഭിക്കുന്നതിന് സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ തീരുമാനമെടുക്കും.

ഇളവിനുള്ള അര്‍ഹത കാണിച്ച് കലക്ടറേറ്റില്‍ മാര്‍ച്ച് 9 വരെ സമര്‍പ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട ജില്ലാ പോലിസ് മേധാവികള്‍ക്ക് റിപ്പോര്‍ട്ടിനായി അയച്ചുകൊടുക്കും. അപേക്ഷ നല്‍കിയവരെ അതാത് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ഇളവ് ലഭിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കുകയും തുടര്‍ന്ന് ജില്ലാ കലക്ടറും സിറ്റി, റൂറല്‍ പൊലീസ് മേധാവിമാരും കൂടുന്ന സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ ഇളവുകള്‍ നല്‍കുന്നതില്‍ തീരുമാനമെടുക്കുകയുമാണ് ചെയ്യുക.

നിലവില്‍ ലൈസന്‍സുകള്‍ കൈവശമുള്ള കായിയ താരങ്ങളില്‍ നിന്നും 3 അപേക്ഷയും സെക്യൂരിറ്റി ഗാര്‍ഡുകളില്‍ നിന്ന് 45, ബാങ്ക് സെക്യൂരിറ്റി ജീവനക്കാരില്‍ നിന്നും 8, സെല്‍ഫ് പ്രൊട്ടക്ഷന് ഒന്ന് എന്നിങ്ങനെയാണ് ഇളവുകള്‍ ലഭിക്കുന്നതിനായി ലഭിച്ചിട്ടുള്ള അപേക്ഷകള്‍. സിറ്റി മേഖലയില്‍ ലൈസന്‍സുകളുളള 285 ആയുധങ്ങളില്‍ 166 ഉം റൂറല്‍ മേഖലയില്‍ 215 ആയുധങ്ങളില്‍ 129 ആയുധങ്ങളുമാണ് ഇതുവരെ അതാത് പൊലീസ് സ്‌റ്റേഷനുകളില്‍ സറണ്ടര്‍ ചെയ്തത്.

Similar News