ഇരിട്ടി: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച കര്‍ണാടകയിലെ സാമൂഹിക പരിസ്ഥിതി പ്രവര്‍ത്തകയും വിദ്യാര്‍ത്ഥിനിയുമായ ദിഷാ രവിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ഇരിട്ടിയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഇരിട്ടി പുതിയ ബസ്റ്റാന്റില്‍ നടന്ന പരിപാടിയില്‍ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പേരാവൂര്‍ മണ്ഡലം കമ്മിറ്റി അംഗവും അലീഗഡ് യൂനിവേഴ്‌സിറ്റി നിയമ വിദ്യാര്‍ത്ഥിനിയുമായ ഫാത്തിമത്തുല്‍ റിസ്‌വാന സംസാരിച്ചു.
മണ്ഡലം ഭാരവാഹികളായ മുനീറ ടീച്ചര്‍, പി സൗദ, നഗരസഭ കൗണ്‍സിലര്‍ പി സീനത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.