രാജ്യത്ത് വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വില വര്‍ധിപ്പിച്ചു

Update: 2026-03-01 06:45 GMT

ന്യൂഡല്‍ഹി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വില എണ്ണ കമ്പനികള്‍ കൂട്ടി. സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. 1,776 രൂപയാണ് വാണിജ്യ സിലിണ്ടറുകളുടെ പുതുക്കിയ വില. വീട്ടാവശ്യത്തിനുള്ള പാചക വാതക വിലയില്‍ മാറ്റമില്ല. വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ എണ്ണ കമ്പനികള്‍ എല്ലാ മാസവും ഒന്നാം തിയ്യതി മാറ്റം വരുത്താറുണ്ട്.

അതേസമയം, പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുന്നതിനിടെ, തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ പൂര്‍ണമായും അടച്ചിരുന്നു. കടലിടുക്കിലൂടെ ഒരു കപ്പലിനെയും കടന്നുപോകാന്‍ അനുവദിക്കില്ലെന്ന് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് മേഖലയിലുള്ള കപ്പലുകള്‍ക്ക് കര്‍ശനമായ സന്ദേശം നല്‍കി. ആഗോള എണ്ണ വ്യാപാരത്തിന്റെ സിരയായ ഹോര്‍മുസ് അടച്ചത് ലോക വിപണിയെ വരും ദിവസങ്ങളില്‍ വലിയ പ്രതിസന്ധിയിലാക്കും.

Tags: