കല്‍പറ്റ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട് ജില്ലയില്‍ ഇന്ന് 369 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ഇന്ന് പുതിയതായി ആരും നിരീക്ഷണത്തില്‍ ഇല്ല. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 10326 ആയി. ഇതില്‍ കൊവിഡ് 19 സ്ഥിരീകരിച്ച ഒരാള്‍ ഉള്‍പ്പെടെ 5 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്ക് അയച്ച 223 സാമ്പിളുകളില്‍ 212 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 10 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളില്‍ 1176 വാഹനങ്ങള്‍ പരിശോധിച്ചതിന്റെ ഭാഗമായി 1979 പേരെ സ്‌ക്രീനിങ്ങിന് വിധേയമാക്കി. ഇതില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല.