പട്ടിക വര്‍ഗവിഭാഗങ്ങളുടെ ആരോഗ്യ സുരക്ഷക്ക് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്

Update: 2020-04-08 10:39 GMT

തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ആദിവാസി കോളനികളിലും ഉള്‍നാടന്‍ വനങ്ങളിലും താമസിക്കുന്നവര്‍ക്ക് ഭക്ഷണത്തോടൊപ്പം മരുന്നും കുടിവെള്ളവും ഐ.ടി.ഡി.പിയുടെ നേതൃത്വത്തില്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. അവര്‍ക്കാവശ്യമായ മരുന്നും ചികിത്സയും നല്‍കുന്നതിനായി ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പടുന്ന ആംബുലന്‍സ് സൗകര്യങ്ങടങ്ങിയ ഐ.ടി.ഡി.പിയുടെ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് കോളനികളില്‍ സന്ദര്‍ശനം നടത്തി വരുന്നതായി പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.

മരുന്ന് ആവശ്യമുള്ളവര്‍ക്ക് ഐ.ടി.ഡി.പി ജില്ലാ ഓഫീസില്‍ വിവരം ലഭിക്കുന്ന മുറയ്ക്ക് അത് എത്തിച്ചു നല്‍കുന്നുണ്ട്. കൊവിഡ് 19 ബോധവത്ക്കരണവും കോളനികള്‍ കേന്ദ്രീകരിച്ച് നടക്കുന്നു. ആരോഗ്യവകുപ്പിന്റെ ബോധവത്കരണ വീഡിയോകള്‍ പ്രാദേശിക ഭാഷകളില്‍ തര്‍ജ്ജമ ചെയ്താണ് ഊരുകളില്‍ പ്രചരിപ്പിക്കുന്നത്.




Similar News