ലോക്ക് ഡൗണ്‍ സംസ്ഥാനത്ത് ഘട്ടംഘട്ടമായി മാത്രം പിന്‍വലിക്കാന്‍ സാധ്യത

Update: 2020-04-07 08:34 GMT

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ സംസ്ഥാനത്ത് ഘട്ടംഘട്ടമായി മാത്രം പിന്‍വലിക്കാന്‍ സാധ്യത. സര്‍ക്കാര്‍ നിയമിച്ച കര്‍മ്മസമിതി നല്‍കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാവും നിയന്ത്രണങ്ങള്‍ നീക്കുക. ഹോട്ട് സ്‌പോട്ടായി കണ്ടെത്താത്ത ജില്ലകളില്‍ നാമമാത്രമായി നിയന്ത്രണങ്ങള്‍ നീക്കുക, സ്വകാര്യ, പൊതുഗതാഗത സംവിധാനം എന്നിവ നിയന്ത്രിക്കുക, ജില്ലകള്‍ തോറുമുള്ള ഗതാഗതം നിയന്ത്രിക്കുക, ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ജനങ്ങളുടെ വരവ് നിയന്ത്രിക്കുക, ഒറ്റ ഇരട്ട അക്ക വാഹനങ്ങള്‍ക്കായി ഓരോ ദിവസവും ഗതാഗതം ക്രമീകരിക്കുക തുടങ്ങി നിരവധി ശുപാര്‍ശകളാണ് മുന്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സമിതി നല്‍കിയിരിക്കുന്നത്. നാളെ ചേരുന്ന മന്ത്രിസഭ യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. 

Similar News