മര്‍ക്കസ് നിസാമുദ്ദീനില്‍ ഡല്‍ഹി ക്രൈംബ്രാഞ്ച് സംഘമെത്തി

Update: 2020-04-05 09:06 GMT

ന്യൂഡല്‍ഹി: ഡല്‍ഹി ക്രൈംബ്രാഞ്ചിന്റെ അന്വേഷണ സംഘം മര്‍ക്കസ് നിസാമുദ്ദീന്‍ സന്ദര്‍ശിച്ചു. മര്‍ക്കസില്‍ മാര്‍ച്ച് 13-15 തിയ്യതികളില്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സമ്മേളനത്തെ കുറിച്ചുള്ള അന്വേഷണത്തിനാണ് സംഘം എത്തിയത്.

ഡല്‍ഹി നിസാമുദ്ദീനിലെ നടന്നുവെന്ന് പറയുന്ന സമ്മേളനമാണ് രാജ്യത്ത് കൊവിഡ് ബാധയ്ക്ക് ആക്കം കൂട്ടിയതെന്ന ആരോപണം മാധ്യമങ്ങളും ഹിന്ദുത്വ സംഘടനകളും ചില സംസ്ഥാന സര്‍ക്കാരുകളും ഉയര്‍ത്തിയിരുന്നു. അതേ തുടര്‍ന്ന് മുസ്ലിങ്ങള്‍ക്കെതിരേ വ്യാപകമായ നുണ പ്രചരണവും നടന്നു. അതോടെയാണ് തബ് ലീഗ് ജമാഅത്ത് നേതാക്കള്‍ക്കെതിരേ വലിയ തോതില്‍ കേസുകളെടുത്തത്. തബ് ലീഗ് പ്രവര്‍ത്തകര്‍ക്ക് കൊറോണയെന്ന മട്ടില്‍ മാധ്യമങ്ങളും പല സംസ്ഥാന സര്‍ക്കാരുകളും നുണ പ്രചരണവും നടത്തിയിരുന്നു.

മാര്‍ച്ച് 25ന് മര്‍ക്കസിലുള്ളവരെ പുറത്തുപോകാന്‍ അനുവദിക്കണമെന്ന അപേക്ഷ നിരസിച്ച ഡല്‍ഹി പോലിസ് രോഗബാധ വര്‍ധിക്കുന്നതുവരെ കാത്തിരിക്കുകയായിരുന്നുവെന്ന് തബ്‌ലീഗ് നേതാക്കള്‍ ആരോപിച്ചു.

തബ്‌ലീഗ് ജമാഅത്ത് നേതാക്കള്‍ക്കെതിരേ പകര്‍ച്ചവ്യാധി നിയമമനുസരിച്ച് ഡല്‍ഹി പോലിസ് കേസെടുത്തിട്ടുണ്ട്. 

Similar News