കൊവിഡ് 19: ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും വരുന്നവരെ വിലക്കി ബംഗാളി ഗ്രാമങ്ങള്‍

Update: 2020-03-29 07:07 GMT

പുരുലിയ: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കു മുന്നില്‍ റോഡുകളടച്ച് ബംഗാളി ഗ്രാമങ്ങള്‍. പുരുലിയയിലെ നിരവധി ഗ്രാമങ്ങളില്‍ കവാടങ്ങള്‍ അടച്ചുപൂട്ടിയിട്ടുണ്ട്. വിദേശത്തുനിന്നു വരുന്നവര്‍ക്കും വിലക്കുണ്ട്.

വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ ആദ്യം കൊറോണയില്ലെന്ന് തെളിയിക്കണം. അതിനു ശേഷം ഗ്രാമത്തിലേക്ക് പ്രവേശിക്കാം. ഇത് വളരെ പ്രധാനമാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ ഉമാപാദ ബൗരി പറഞ്ഞു.

21 ദിവസവും ആളുകള്‍ വീട്ടിലിരിക്കണമെന്നും കൊറോണ വളരെ ഗൗരവമായ രോഗമാണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Similar News