വന്‍ വിലക്കുറവ്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍

Update: 2024-05-01 05:11 GMT

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് വന്‍ വിലക്കുറവുമായി ആമസോണ്‍ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന് ഇന്ന് തുക്കം. മെയ് രണ്ടിനാണ് ഔദ്യോഗികമായി വില്‍പ്പന തുടങ്ങുക. പ്രൈം ഉപഭോക്താക്കള്‍ക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ വില്‍പ്പന തുടങ്ങും. മറ്റ് ഉപഭോക്താക്കള്‍ക്ക് നാളെ ഉച്ച മുതലാണ് സെയിലിലേക്ക് ആക്‌സസ് ലഭിക്കുക. മൊബൈല്‍ ഫോണുകള്‍, ആക്‌സസറികള്‍, ബ്യൂട്ടി ആന്റ് ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍, ലാപ്‌ടോപ്പ്, ടാബ് ലെറ്റ്, സ്മാര്‍ട്ട് വാച്ച്, ഇയര്‍ബഡ്, സ്മാര്‍ട്ട് ടിവി എന്നിവയ്‌ക്കെല്ലാം മികച്ച ഓഫറുകളാണ് അണിനിരത്തുന്നത്. കൂടാതെ നിബന്ധനകളോടെ ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, വണ്‍ കാര്‍ഡ് എന്നിവയ്ക്ക് ആകര്‍ഷമായ ഡിസ്‌ക്കൗണ്ടുകളും നല്‍കും. മൊബൈല്‍ ഫോണുകള്‍ക്കും ആക്‌സസറികള്‍ക്കും 45 ശതമാനം വരെ ഓഫറുകളുണ്ട്. വണ്‍പ്ലസ്സ്, റെഡ്മി, റിയല്‍മി എന്നി ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ഫോണുകള്‍ക്കെല്ലാം ഡിസ്‌കൗണ്ടുണ്ട്. ലാപ്‌ടോപ്പ്, സ്മാര്‍ട്ട് വാച്ച്, ഹെഡ്‌ഫോണ്‍ എന്നിവയ്ക്ക് 75 ശതമാനം വരെയാണ് ഓഫര്‍. ടെലിവിഷനുകള്‍ക്കും മറ്റ് അപ്ലൈന്‍സുകള്‍ക്കും 65 ശതമാനം വരെയും ഹോം ആന്റ് കിച്ചണ്‍ അപ്ലൈന്‍സുകള്‍ക്ക് 70 ശതമാനം വരെയും ഡിസ്‌ക്കൗണ്ട് ലഭിക്കും.

Tags:    

Similar News