ബംഗാളില്‍ ഒരാള്‍ക്കു കൂടി കൊവിഡ് 19

Update: 2020-03-26 03:39 GMT

കൊല്‍ക്കൊത്ത: തെക്കന്‍ കൊല്‍ക്കൊത്തയിലെ നയാബാദില്‍ 66 വയസ്സുള്ള ഒരാളുടെ പരിശോധനാഫലം പോസറ്റീവ് ആയതോടെ സംസ്ഥാനത്തെ കൊവിഡ് 19 ബാധിതരുടെ എണ്ണം 10 ആയി.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചയാളെ മാര്‍ച്ച് 23നാണ് പീര്‍ലെസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാന ആരോഗ്യമന്ത്രാലയം വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ടുള്ള പത്രക്കുറിപ്പ് പുറത്തുവിട്ടു.

കേന്ദ്രത്തിന്റെ നിര്‍ദേശത്തിനനുസരിച്ച് മമത സര്‍ക്കാര്‍ സംസ്ഥാനത്ത് പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ഡൗണ്‍ സമയത്ത് ഭക്ഷണത്തിന്റെയും മറ്റ് അവശ്യവസ്തുക്കളുടെയും ക്ഷാമം ഒഴിവാക്കാന്‍ പ്രാദേശിക പോലിസ് സ്‌റ്റേഷനുകള്‍ക്കാണ് ചുമതല നല്‍കിയിട്ടുള്ളത്. ഓരോരുത്തരുടെയും വീടുകളില്‍ അവശ്യവസ്തുക്കള്‍ വിതരണം ചെയ്യണമെന്നാണ് നിര്‍ദേശം. ഭക്ഷ്യവിതരണം ജില്ലാ മജിസ്‌ട്രേറ്റിനും എസ്പിക്കുമാണ് നിരീക്ഷണച്ചുമതല.

ഐസിഎംആര്‍ നല്‍കുന്ന കണക്കനുസരിച്ച് രാജ്യത്ത് 582 കൊറോണ രോഗികളുണ്ട്. 606 രോഗികളാണെന്നാണ് മറ്റ് ചില കണക്കുകള്‍ സൂചിപ്പിക്കുന്നത്.




Similar News