പുതുപ്പാടി പഞ്ചായത്തിലെ ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചിടും

Update: 2020-03-21 15:16 GMT

പുതുപ്പാടി: കോഴിക്കോട്‌, പുതുപ്പാടി പഞ്ചായത്തിലെ മുഴുവന്‍ ബാര്‍ബര്‍ ഷോപ്പുകളും ഞായറാഴ്ച്ച മുതല്‍ ഒരറിയിപ്പുണ്ടാവുന്നതു വരെ അടച്ചിടാന്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ നിര്‍ദേശം നല്‍കി. വിദേശ രാജ്യങ്ങളില്‍ നിന്ന് 244 പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 63 പേരും പഞ്ചായത്തില്‍ നിരീക്ഷണത്തിലുള്ള സാഹചര്യത്തില്‍ സാമൂഹ്യവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നേരിട്ട് ആളുകളോട് ഇടപെടുന്ന ഈ മേഖല നിയന്ത്രിക്കുന്നത്. അതിനാല്‍ ജനങ്ങള്‍ സഹകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

വിദേശത്തു നിന്നെത്തിയവരും ഇതര സംസ്ഥാന തൊഴിലാളികളുമടക്കം സ്വകാര്യ ലാബുകളില്‍ പരിശോധനക്കെത്തുന്നവരുടെ കൃത്യമായ രജിസ്റ്റര്‍ സൂക്ഷിക്കാനും സംശയകരമായ സാഹചര്യമുണ്ടെങ്കില്‍ അധികൃതരെ വിവരമറിയിക്കാനും സ്വകാര്യ ലാബുകള്‍ക്ക് നിര്‍ദേശം നല്‍കി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ആര്‍.രാകേഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ഇ. ജലീല്‍, മെഡിക്കല്‍ ഓഫീസര്‍ സഫീന മുസ്തഫ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജനാര്‍ദ്ദനന്‍, ജെപിഎന്‍ എച്ച് മേരിക്കുട്ടി, തുടങ്ങിയവര്‍ ക്യാംപെയ്‌നില്‍ പങ്കെടുത്തു. 

Similar News