നിഷ്പക്ഷത നഷ്ടപ്പെട്ടു : ഇ ശ്രീധരന്റെ ഫോട്ടോ പോസ്റ്ററുകളില്‍ നിന്നും ഒഴിവാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബി.ജെ.പിയില്‍ അംഗത്വമെടുത്തതോടെ ഇ. ശ്രീധരന്റെ നിഷ്പക്ഷത നഷ്ടപ്പെട്ടു

Update: 2021-03-08 05:43 GMT

കോഴിക്കോട് : സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ പോസ്റ്ററുകളില്‍ നിന്നും ഇ. ശ്രീധരന്റെ ഫോട്ടോ ഒഴിവാക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദേശം. ഇ ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്നതോടെയാണ് അദ്ദേഹത്തിന്റെ ഫോട്ടോ ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം ന്‍കിയത്. 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കമ്മീഷന്റെ ഐക്കണ്‍ ആയിരുന്നു ഇ. ശ്രീധരന്‍. ഗായിക കെ.എസ്. ചിത്രയെയും ഇ. ശ്രീധരനെയുമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഐക്കണായി കാണിച്ചിരുന്നത്.


നിയമസഭാ തിരഞ്ഞെടുപ്പിലും ഇരുവരെയും ഐക്കണായി സ്വീകരിച്ച് പരസ്യങ്ങളിലും പോസ്റ്ററുകളിലും ഉപയോഗിക്കാനായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഇവര്‍ രണ്ടുപേരും ഇക്കാര്യം അംഗീകരിക്കുകയും ചെയ്തു. അതിനെ തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പിനു വേണ്ടി കമ്മീഷന്‍ പുറത്തിറക്കിയ പോസ്റ്ററുകളിലും ഇ. ശ്രീധരന്റെ ഫോട്ടോ ഉണ്ടായിരുന്നു. എന്നാല്‍ ഇനി അത് ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം.


ബി.ജെ.പിയില്‍ അംഗത്വമെടുത്തതോടെ ഇ. ശ്രീധരന്റെ നിഷ്പക്ഷത നഷ്ടപ്പെട്ടു. അങ്ങിനെയുള്ള ഒരാളുടെ ഫോട്ടോ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്ററുകളില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കത്തിലൂടെ ജില്ലാ വരണാധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.




Tags:    

Similar News