മസ്തിഷ്‌കാഘാതം: നീലേശ്വരം സ്വദേശി കുവൈത്തില്‍ മരിച്ചു

Update: 2020-08-19 07:21 GMT

കുവൈത്ത് സിറ്റി: മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കാസര്‍ഗോഡ് നീലേശ്വരം സ്വദേശി കുവൈത്തില്‍ മരിച്ചു. കോട്ടപ്പുറം എല്‍.ബി മുഹമ്മദ് കുഞ്ഞി ഹാജിയുടെയും ബീഫാതിമയുടെയും മകന്‍ മൂലക്കത്ത് അബ്ദുല്ല (44) ആണ് മരിച്ചത്. ഫഹാഹീല്‍ അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഉമ്മുല്‍ അല്‍ ഹൈമനില്‍ സ്വന്തമായി റസ്‌റ്റോറന്റ് നടത്തി വരികയായിരുന്നു മുസ്‌ലിം ലീഗ് നേതവ് എ. ഹമീദ് ഹാജിയുടെ ജാമതാവാണ് . ഭാര്യ ജസീറ. മക്കള്‍: ജുമൈന, ഫാതിഹ് , ഫര്‍ദ്ദീന്‍ .  

Tags:    

Similar News