പുത്തന്‍ചിറക്കാരുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യം

Update: 2020-07-04 12:22 GMT

മാള: പുത്തന്‍ചിറ വഴി കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് അടിയന്തിരമായി തുടങ്ങണമെന്ന് ആവശ്യമുയരുന്നു. ഗ്രാമീണ മേഖലയില്‍ ബസ് സര്‍വ്വീസ് ഇല്ലാത്തത് മൂലം ജനങ്ങള്‍ ദുരിതം അനുഭവിക്കുകയാണ്. ജോലിക്ക് പോകുന്നവരും കടകളില്‍ ജോലി ചെയ്യുന്നവര്‍ക്കും അധികചാര്‍ജ് കൊടുത്തു വേണം ജോലി സ്ഥലങ്ങളില്‍ എത്താന്‍. പിണ്ടാണിയിലുള്ളവര്‍ കൊടുങ്ങലൂരിലേക്ക് ബൈക്കില്‍ മാളയിലെത്തി കെഎസ്ആര്‍ടിസിയില്‍ കൃഷ്ണന്‍കൊട്ട വഴിയാണ് പോകുന്നത്. ഇതുമൂലം പൈസനഷ്ടം മാത്രമല്ല, സമയനഷ്ടവും ഉണ്ടാകുന്നു. ആയതിനാല്‍ മാളയില്‍ നിന്ന് രാവിലെ 9.10ന് വടമ പിണ്ടാണി നാരായണമംഗലം വഴി കൊടുങ്ങലൂരിലേക്കും വൈകിട്ട് കൊടുങ്ങല്ലൂരില്‍ നിന്ന് നാരായണമംഗലം പിണ്ടാണി കരിങ്ങോള്‍ച്ചിറ വഴി ഉടന്‍ ബസ് സര്‍വ്വീസ് അനുവദിക്കണമെന്ന് എല്‍ ജെ ഡി പുത്തന്‍ചിറ പഞ്ചായത്ത് കമ്മറ്റി യോഗം ആവശ്യപെട്ടു. പി സി ബാബു യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. കെ എസ് പരീത്, എം എ അസൈനാര്‍, പി ഐ കാസിം, ടി എ ബീരാന്‍, കെ ടി അഖിലേശ്വരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

Similar News