ബിഹാര്‍: വോട്ടര്‍ അധികാര്‍ യാത്രയ്ക്കിടെ ദര്‍ഭംഗയിലെ ഒരു കോണ്‍ഗ്രസ് നേതാവിന്റെ വേദിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയെ അധിക്ഷേപിച്ചെന്നാരോപിച്ച് എന്‍ഡിഎ നടത്തിയ ബീഹാര്‍ ബന്ദിനിടെ വ്യാപക അക്രമങ്ങള്‍. ബിജെപി ജനതാദള്‍ യുണൈറ്റഡ് (ജെഡിയു), മറ്റ് സഖ്യകക്ഷികള്‍ എന്നിവയുടെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി വാഹനങ്ങള്‍ തടയുപകയാണ്. അഞ്ച് മണിക്കൂറാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.
ബന്ദ് വിജയിപ്പിക്കാന്‍ കായിക മന്ത്രി സുരേന്ദ്ര മേത്ത, ജെഡിയു എംഎല്‍എ രാജ്കുമാര്‍ സിംഗ്, ബിജെപി ജില്ലാ പ്രസിഡന്റ്, പ്രവര്‍ത്തകര്‍ എന്നിവര്‍ ഹര്‍ ഹര്‍ മഹാദേവ് മുദ്രാവാക്യം വിളിച്ചുകൊണ്ട് റോഡിലിറങ്ങി ഗതാഗതം നിര്‍ത്തിവച്ചു.ഹാജിപൂരില്‍ പലയിടത്തും എന്‍ഡിഎ പ്രവര്‍ത്തകര്‍ റോഡുകള്‍ ഉപരോധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
ജെഹനാബാദില്‍ ബന്ദിനിടെ ബിജെപി മഹിളാ മോര്‍ച്ച പ്രവര്‍ത്തകരും ഒരു വനിതാ അധ്യാപികയും തമ്മില്‍ രൂക്ഷമായ തര്‍ക്കവും കൈയാങ്കളിയും ഉണ്ടായി. അര്‍വാള്‍ വളവിന് സമീപം റോഡില്‍ വച്ച് ബിജെപി വനിതാ പ്രവര്‍ത്തകര്‍ ഒരു വനിതാ അധ്യാപികയുടെ കാര്‍ തടഞ്ഞു. ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കം ആരംഭിച്ചതോടെ സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമാവുകയും ചെയ്തു. പലയിടത്തും സംഘര്‍ഷം നില നില്‍ക്കുന്ന സാഹര്യമാണുള്ളതെന്നാണ് റിപോര്‍ട്ടുകള്‍.