മുസിരിസില്‍ നാവികസേനയുടെ വെയ്‌ലര്‍സൈക്ലിംഗ് പര്യവേഷണങ്ങള്‍ ഇന്ന്

Update: 2022-04-01 12:22 GMT

തൃശൂര്‍: വെയ്‌ലര്‍സൈക്ലിംഗ് പര്യവേഷണങ്ങളുമായി ഇന്ത്യന്‍ നേവി മുസിരിസിലെത്തുന്നു. ഏപ്രില്‍ രണ്ടിന് മുസിരിസ് കായലില്‍ തിമിംഗല ബോട്ടിംഗും ഓഫ്‌ഷോര്‍ സൈക്ലിംഗ് പര്യവേഷണവുമായാണ് നേവി പദ്ധതി പ്രദേശത്ത് എത്തുന്നത്. നേരത്തെ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായും ഇന്ത്യന്‍ നേവി ഇത്തരത്തിലുള്ള പര്യവേഷണം മുസിരിസില്‍ നടത്തിയിരുന്നു.

കൊച്ചി നേവല്‍ ബേസില്‍ നിന്നാരംഭിച്ച് മുസിരിസ് പൈതൃക പദ്ധതി പ്രദേശത്ത് അവസാനിക്കുന്ന പര്യവേഷണങ്ങള്‍ ഇന്ത്യന്‍ നാവികസേനയിലെ ആദ്യ പരിശീലന സ്‌ക്വാഡ്രണാണ് നയിക്കുക. ഇന്ന് വൈകീട്ട് 4.30ന് മുസിരിസ് കോട്ടപ്പുറം ആംഫി തീയറ്ററില്‍ നടക്കുന്ന പരിപാടി അഡ്വ.വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. നാവികസേന ആദ്യ പരിശീലന സ്‌ക്വാഡ്രണ്‍ സീനിയര്‍ ഓഫീസര്‍ ക്യാപ്റ്റന്‍ അഫ്താബ് അഹമ്മദ് ഖാന്‍ മുഖ്യാതിഥിയാകും.

കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എം യു ഷിനിജ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എല്‍സി പോള്‍, കൗണ്‍സിലര്‍മാരായ ടി എസ് സജീവന്‍, ജോണി വി എം, ഫ്രാന്‍സിസ് ബേക്കണ്‍, മുസ്‌രിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടര്‍ പി എം നൗഷാദ്, മാര്‍ക്കറ്റിംഗ് മാനേജര്‍ ഇബ്രാഹിം നബി എന്നിവര്‍ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം നാടന്‍ കലാകാരന്മാര്‍ ചവിട്ടുനാടകം അവതരിപ്പിക്കും. കോട്ടപ്പുറം കോട്ടയിലേയ്ക്ക് സംഘം സന്ദര്‍ശനവും നടത്തും.

Tags:    

Similar News