നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവക്കണം; മോദിക്ക് കത്തെഴുതി നവീന്‍ പട്നായിക്

Update: 2020-08-27 09:31 GMT
നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവക്കണം; മോദിക്ക് കത്തെഴുതി നവീന്‍ പട്നായിക്

ഭുവനേശ്വര്‍: നീറ്റ്, ജെഇഇ പ്രവേശന പരീക്ഷകള്‍ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചാണ് നവീന്‍ പട്നായിക്ക് ഇക്കാര്യം ആവശ്യപെട്ടത്. പകര്‍ച്ചവ്യാധിയും സംസ്ഥാനത്തെ വെള്ളപ്പൊക്കവും പരീക്ഷ നടത്താന്‍ അനുയോജ്യമായ സാഹചര്യമില്ലെന്ന് പട്നായിക് അറിയിച്ചു.

നിലവില്‍ ഒഡീഷയില്‍ 50,000 ത്തോളം കുട്ടികള്‍ നീറ്റിനും 40,000 ത്തിലധികം വിദ്യാര്‍ഥികള്‍ ജെഇഇയ്ക്കും (മെയിന്‍) ഹാജരാകാനൊരുങ്ങുന്നു. നിലവിലെ സാഹചര്യമനിസരിച്ച് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം കത്തില്‍ സൂചിപിച്ചു.

അതേസമയം, കൊവിഡ് പശ്ചാത്തലത്തില്‍ പരീക്ഷ നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കോടതിയില്‍ ഹര്‍ജി നല്‍കാന്‍ പഞ്ചാബ് മുഖ്യമന്ത്രി മുതിര്‍ന്ന അഭിഭാഷകരെ ചുമതലപ്പെടുത്തി. പരീക്ഷ നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പ്രതിപക്ഷ ഐക്യത്തോടെ രാജ്യവ്യാപക സമരത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. പരീക്ഷ നടത്തരുതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ആവശ്യപ്പെട്ടിരുന്നു.




Tags:    

Similar News