നാട്ടൊരുമ: സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു

Update: 2022-06-28 16:18 GMT

വടകര: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സേവ് ദ റിപ്പബ്ലിക്കിന്റെ ഭാഗമായി കോഴിക്കോട് നടക്കുന്ന ജന മഹാ സമ്മേളന ത്തിന്റെ പ്രചരണാര്‍ത്തം വടകര ഏരിയ നടത്തുന്ന ഏരിയ സമ്മേളനം 'നട്ടൊരുമ' യുടെ സ്വാഗതസംഘം ഓഫിസ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. സംഘപരിവാറിനെതിരെ സംഘടനാ പക്ഷേപാതിത്തമില്ലാതെ ഐക്യപെടാനും പോരാട്ടം നടത്താനും അദ്ദേഹം പറഞ്ഞു. ജൂലൈ ഒന്ന് മുതല്‍ തുടങ്ങി ജൂലൈ 17 വരെ വിവിധ പരിപാടികളായിട്ടാണ് നടക്കുന്നത്. കമ്പവലി, നീന്തല്‍ മത്സരം, നടത്ത മത്സരം, ഫുട്ബാള്‍ മത്സരം, വനിതാ സംഗമം, വിദ്യാര്‍ത്ഥി സംഗമം, സെമിനാര്‍, കളരി പയറ്റ് എന്നിങ്ങനെ വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചു.

പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ പ്രസിഡന്റ് സമീര്‍ കുഞ്ഞിപ്പള്ളി, ഡിവിഷന്‍ സെക്രട്ടറി സജീര്‍ വള്ളികാട്, വാര്‍ഡ് കൗണ്‍സിലര്‍ ഹക്കീം പി എസ്, സ്വാഗതസംഘം ചെയര്‍മാന്‍ മുസ്തഫ അറക്കിലാട്, ജനറല്‍ കണ്‍വീനര്‍ മഷ്ഹൂദ് കെ പി, കണ്‍വീനര്‍മരായ അഷ്‌കര്‍ ടി, സഹീര്‍, നെഫ്‌നാസ്, ഷാജഹാന്‍ പി വി സന്നിധരായി.

Tags: