ദേശീയ പാതയുടെ ശോചനീയാവസ്ഥ:ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കണമെന്ന് എസ്ഡിപിഐ

സംഭവത്തില്‍ പ്രതിഷേധിച്ചു ആലുവ മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തില്‍ നടത്തിയ സമരം എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ ഉദ്ഘാടനം ചെയ്തു

Update: 2022-08-09 08:24 GMT

കൊച്ചി : ജോലികഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങിയ ഹോട്ടല്‍ വ്യാപാരി ഹാഷിം ദേശീയ പാതയിലെ കുഴിയില്‍ പെട്ട് തെറിച്ചു വീണതിനെ തുടര്‍ന്ന് മറ്റൊരു വാഹനം കയറി മരിച്ച സംഭവത്തില്‍ ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കണമെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ് ആവശ്യപ്പെട്ടു.

സംഭവത്തില്‍ പ്രതിഷേധിച്ചു ആലുവ മണ്ഡലം കമ്മിറ്റി നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ദേശീയ പാതകള്‍ പൂര്‍ണമായി സുരക്ഷിതവും സുഗമവുമാക്കാതെ ടോള്‍ പിരിക്കാന്‍ പോലും ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മരിച്ച ഹാഷിമിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ദേശിയ പാതയുടെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണമെന്നും അജ്മല്‍ കെ മുജീബ് ആവശ്യപ്പെട്ടു.

Tags: