നരേന്ദ്രമോദിയുടെ പിന്തുണ കുത്തനെ താഴേക്ക്; 66ല്‍ നിന്നും 24ലെത്തി

മുഖ്യമന്ത്രിമാരില്‍ ഒന്നാം സ്ഥാനത്ത് 42 % പിന്തുണയോടെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ്

Update: 2021-08-17 07:22 GMT
ന്യൂഡല്‍ഹി: പ്രധാനമന്ത്രി പദത്തില്‍ നരേന്ദ്രമോദിക്ക് പിന്തുണ കുറഞ്ഞതായി സര്‍വ്വേ. ഇന്ത്യാ ടുഡേ മാഗസിന്‍ സംഘടിപ്പിച്ച 'മൂഡ് ഓഫ് നാഷന്‍' സര്‍വ്വേയിലാണ് കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷംവരേയും പ്രധാനമന്ത്രി എന്ന നിലയില്‍ മോദിക്ക് 66 % ജനപിന്തുണയുണ്ടായിരുന്നെങ്കില്‍ അത് 24 % ആയി ഇടിഞ്ഞു. രാജ്യത്തെ കൊവിഡ്19 രണ്ടാം തരംഗം കേന്ദ്രസര്‍ക്കാര്‍ നേരിട്ടതിലെ വീഴ്ച്ചയും തുടര്‍ന്നുണ്ടാകാന്‍ പോകുന്ന സാമ്പത്തിക പ്രതിസന്ധിയുമാണ് പ്രധാനമന്ത്രി എന്ന നിലയില്‍ മോദിയുടെ ജനപ്രീതി ഇടിയാനുള്ള പ്രധാന കാരണം.


സര്‍വ്വേയില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ജനങ്ങള്‍ താല്‍പര്യപ്പെടുന്ന നേതാക്കളില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന് 11 % പേര്‍ പരിഗണന നല്‍കി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ 10 % പേര്‍ നിര്‍ദേശിച്ചു. എന്നാല്‍ മുഖ്യമന്ത്രിമാരുടെ ജനപ്രീതി പരിഗണിക്കുമ്പോള്‍ ആദിത്യനാഥ് ഏഴാം സ്ഥാനത്താണ്. അതത് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വിലയിരുത്തലിനെ അടിസ്ഥാനപ്പെടുത്തിയാണ് സര്‍വ്വേ.


മുഖ്യമന്ത്രിമാരില്‍ ഒന്നാം സ്ഥാനത്ത് 42 % പിന്തുണയോടെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ്. 38 % പിന്തുണയോടെ നവില്‍ പട്‌നായിക് രണ്ടാമതും 35 % നേടി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നാമതും എത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, അസംഹിമന്ദ് ബിശ്വശര്‍മ എന്നിവര്‍ 4, 5 സ്ഥാനങ്ങളിലാണ്.




Tags:    

Similar News