പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ്; സിപിഎം നിലപാട് വിഷലിപ്തമെന്ന് എം കെ മുനീര്‍

വിജയരാഘവന്റേത് വര്‍ഗീയത വളര്‍ത്തുന്ന നിലപാടാണെന്നും എം കെ മുനീര്‍ പറഞ്ഞു.

Update: 2021-09-18 06:43 GMT

കോഴിക്കോട്: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് വിവാദ പ്രസ്താവനയില്‍ സിപിഎം സ്വീകരിച്ച നിലപാട് വിഷലിപ്തമാണെന്ന് എം കെ മുനീര്‍. മന്ത്രി വി എന്‍ വാസവന്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. വിജയരാഘവന്റേത് വര്‍ഗീയത വളര്‍ത്തുന്ന നിലപാടാണെന്നും എം കെ മുനീര്‍ പറഞ്ഞു.


പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് നടന്നത് തെറ്റായ പ്രചാരണങ്ങളെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞിരുന്നു. ബിഷപ്പിന് ദുരുദ്ദേശമുണ്ടെന്ന് കരുതുന്നില്ല, ചില വ്യക്തികളോ ഗ്രൂപ്പുകളോ നടത്തുന്ന തെറ്റുകള്‍ മതത്തിന്റെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കരുതെന്നും എ വിജയരാഘവന്‍ പറഞ്ഞിരുന്നു.


ബിഷപ്പിനെ ആസ്ഥാനത്ത് പോയി കണ്ട മന്ത്രി വി എന്‍ വാസവന്‍ സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണം ശക്തിയുക്തം നേരിടുമെന്നാണ് പറഞ്ഞത്. വര്‍ഗ്ഗീയ പ്രസ്താവന നടത്തിയ ബിഷപ്പിനെ നല്ല പാണ്ഡിത്യമുള്ള വ്യക്തി എന്ന് മന്ത്രി വാസവന്‍ വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.




Tags: