നാര്‍ക്കോട്ടിക് ജിഹാദ് വിവാദങ്ങള്‍ അവസാനിപ്പിക്കണം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും അവരോട് സഹകരിക്കുകയും ചെയ്ത് മുന്നോട്ട് പോകണം എന്നാണ് സഭയുടെ കാഴ്ചപ്പാട്.

Update: 2021-09-19 13:30 GMT
കൊച്ചി: പാലാ ബിഷപ്പ് ഉന്നയിച്ച നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന് മേലുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു. വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ രാഷ്ട്രീയ സമുദായ മതനേതാക്കള്‍ നടത്തുന്ന ശ്രമങ്ങളോട് സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മതസൗഹാര്‍ദ്ദത്തിനും, ഐക്യത്തിനും കോട്ടംതട്ടാന്‍ അനുവദിക്കരുത്.മതവികാരങ്ങള്‍ മുറിപ്പെടുത്തുന്ന കാര്യങ്ങളില്‍ വിവേകത്തോടെയും പരസ്പര ബഹുമാനത്തോടെയും ചര്‍ച്ചകള്‍ നടത്തി പരിഹാരം ഉണ്ടാക്കണമെന്നും ആലഞ്ചേരി പറഞ്ഞു.

ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ നടത്തുന്ന പ്രസ്താവനകള്‍ ദുര്‍വ്യാഖ്യാനിക്കുന്നത് തെറ്റിദ്ധാരണയുണ്ടാക്കും.എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും അവരോട് സഹകരിക്കുകയും ചെയ്ത് മുന്നോട്ട് പോകണം എന്നാണ് സഭയുടെ കാഴ്ചപ്പാട്. സമൂഹത്തില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ക്രൈസ്തവ സഭകളോ സഭ ശുശ്രൂഷകരോ ആഗ്രഹിക്കുന്നില്ല. ഈ നിലപാടില്‍ നിന്ന് മാറാതിരിക്കാന്‍ സഭാംഗങ്ങള്‍ ശ്രദ്ധിക്കണമെന്നും ആലഞ്ചേരി നിര്‍ദ്ദേശിച്ചു.

Tags:    

Similar News