നാദാപുരം: റോഡ് നിര്‍മാണത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് എസ്ഡിപിഐ

Update: 2021-09-15 17:17 GMT

നാദാപുരം: നാദാപുരം പഞ്ചായത്തിലെ 2,3 വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഓത്തിയില്‍, മുക്ക്കപ്പരോട്ട് മുക്ക് റോഡ് നിര്‍മാണത്തിലെ പിഴവ് അന്വേഷിക്കണമെന്ന് എസ്ഡിപിഐ.

മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ച് നടത്തിയ നിര്‍മാണത്തിലെ ക്രമക്കേടുകള്‍ കാരണം റോഡ് ഉദ്ഘാടനത്തിനു മുന്നേ തകര്‍ന്നനിലയിലായിരുന്നു. റോഡിലെ കുഴികളില്‍ വാഹനങ്ങള്‍ അകപ്പെടുന്നതും ഗതാഗതകുരുക്കും നിത്യസംഭവമാണ്. നിര്‍മാണത്തിലെ പിഴവിനു ഉത്തരവാദിയായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ അധികൃതരോട് ആവശ്യപ്പെട്ടു. 

സമര പ്രഖ്യാപന ജാഥക്ക് ഇസ്ഹാഖ് കോയമ്ബ്രത്ത്, മുഹമ്മദലി എം പി, സമദ് ഒപി, സമീര്‍ വിഷ്ണുമംഗലം എന്നിവര്‍ നേതൃത്വം നല്‍കി, ഫൈസല്‍ നാദാപുരം, സമദ് ഒ പി, അഡ്വക്കേറ്റ് ഇ കെ മുഹമ്മദലി, ഇസ്ഹാഖ് കോയബ്രത്ത് എന്നിവര്‍ സംസാരിച്ചു. 

Tags:    

Similar News