മൂവാറ്റുപുഴ അഷ്‌റഫ് മൗലവി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയെ സന്ദര്‍ശിച്ചു

Update: 2021-10-23 09:20 GMT

കൊല്ലം: എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയെ സന്ദര്‍ശിച്ചു. കൊല്ലം കരുനാഗപ്പള്ളിയിലെ തൊടിയൂരില്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് സന്ദര്‍ശിച്ചത്. ആനുകാലിക സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. എസ്ഡിപിഐ കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി ഷെഫീഖ് എം അലി, ജില്ലാ കമ്മിറ്റിയംഗം നാസര്‍ കുരുടന്റയ്യം എന്നിവരും സംബന്ധിച്ചു.

Tags:    

Similar News