എസ്.ഡി.പി.ഐ കരുത്ത് തെളിയിക്കും; ഇരുമുന്നണികളുടെയും ഫാഷിസ്റ്റ് വിരുദ്ധതയുടെ സത്യസന്ധത നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ്: മൂവാറ്റുപുഴ അശ്‌റഫ് മൗലവി

അഞ്ച് വര്‍ഷം രാജ്യം ഭരിച്ച പാര്‍ട്ടിക്ക് ഭരണനേട്ടങ്ങളൊന്നും ജനങ്ങളുടെ മുമ്പില്‍ വെക്കാനില്ല. അതിനാലവര്‍ മതവും വിശ്വാസവും പ്രചാരണ വിഷയമാക്കുകയാണ്. കേവലം ഒരു ഓര്‍ഡിനന്‍സിലൂടെ പരിഹരിക്കാവുന്ന വിഷയത്തെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ ആയുധമാക്കിയ ബിജെപിയുടെ കാപട്യം പൊതുസമൂഹം തിരിച്ചറിയും.

Update: 2019-04-20 11:36 GMT

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥ ബദല്‍ എന്ന പ്രമേയവുമായി ജനവിധി തേടുന്ന എസ്.ഡി.പി.ഐ മല്‍സരിക്കുന്ന മണ്ഡലങ്ങളില്‍ കരുത്ത് തെളിയിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ മൂവാറ്റുപുഴ അശ്‌റഫ് മൗലവി.

മോദിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്. അഞ്ച് വര്‍ഷം രാജ്യം ഭരിച്ച പാര്‍ട്ടിക്ക് ഭരണനേട്ടങ്ങളൊന്നും ജനങ്ങളുടെ മുമ്പില്‍ വെക്കാനില്ല. അതിനാലവര്‍ മതവും വിശ്വാസവും പ്രചാരണ വിഷയമാക്കുകയാണ്. കേവലം ഒരു ഓര്‍ഡിനന്‍സിലൂടെ പരിഹരിക്കാവുന്ന വിഷയത്തെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ ആയുധമാക്കിയ ബിജെപിയുടെ കാപട്യം പൊതുസമൂഹം തിരിച്ചറിയും.

മോദി ഭരണം അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഇരുമുന്നണികളും പരസ്പരം മല്‍സരിച്ച് ഫാഷിസത്തിന് നേട്ടമുണ്ടാക്കുകയാണ്. ബിജെപിക്ക് മുന്‍തൂക്കം അവകാശപ്പെടുന്ന മണ്ഡലങ്ങളില്‍ പരസ്പര ധാരണയില്‍ അവരുടെ മുന്നേറ്റത്തെ തടഞ്ഞുനിര്‍ത്താന്‍ ഇരുമുന്നണികളും തയ്യാറാവണം.

ബിജെപിക്ക് ഗുണകരമാവാനിടയുള്ള എല്ലാ മണ്ഡലത്തിലും മല്‍സരരംഗത്തുനിന്ന് മാറിനിന്ന് ഫാഷിസ്റ്റ് വിരുദ്ധത പ്രകടമാക്കുന്ന പാര്‍ട്ടിയാണ് എസ്.ഡി.പി.ഐ. രാജ്യത്തെ സ്‌നേഹിക്കുന്ന എല്ലാവരും ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ അണിചേര്‍ന്ന് ബിജെപി മുന്നേറ്റത്തെ തടയാനുപകരിക്കുന്ന തരത്തില്‍ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും അശ്‌റഫ് മൗലവി ആവശ്യപ്പെട്ടു.

Tags:    

Similar News