യൂത്ത് ലീഗ് പ്രവര്‍ത്തകനെതിരേ കാപ്പ ചുമത്തിയ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് പരാതി; നിയമപരമായി നേരിടുമെന്ന് യൂത്ത് ലീഗ്

Update: 2022-08-21 18:28 GMT

പരപ്പനങ്ങാടി: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുജീബിനെതിരേ രാഷ്ട്രീയ പ്രേരിതമായി പോലിസ് ചുമത്തിയ കാപ്പ പിന്‍വലിക്കണമെന്ന് പരപ്പനങ്ങാടി മുനിസിപ്പല്‍ മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി. പരപ്പനങ്ങാടിയിലെ രാഷ്ട്രീയമായ സംഘര്‍ഷത്തിന്റെ ഭാഗമായി പോലിസ് ചുമത്തിയ കേസിന്റെ പേരില്‍ കാപ്പ ചുമത്തിയ നടപടി പ്രതിഷേധാര്‍ഹമാണ്. രാഷ്ട്രീയമായ സംഘര്‍ഷത്തിന്റെ ഭാഗമായി എടുത്ത കേസല്ലാതെ മറ്റുള്ള കേസുകളൊന്നും തന്നെ മുജീബിന്റെ പേരില്‍ ഇല്ല. അത് കൊണ്ട് തന്നെ ശരിയായ നടപടിയല്ല പോലിസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് . രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഭാഗമായി എതിരാളികള്‍ക്കെതിരേ കേസുകള്‍ എടുക്കുന്ന രീതികള്‍ ശരിയല്ല എന്നും ഇതിനെതിരെ നിയമപരമായും രാഷ്ട്രീയപരമായും മുസ്‌ലിം യൂത്ത് ലീഗ് നേരിടുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് പി പി ഷാഹുല്‍ ഹമീദ്, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി അലി അക്ബര്‍, ജനറല്‍ സെക്രട്ടറി ആസിഫ് പാട്ടശ്ശേരി, നവാസ് ചിറമംഗലം ,അസീസ് ഉള്ളണം, വി എ കബീര്‍, അസ്‌കര്‍ ഊപ്പാട്ടില്‍, റഫീഖ് ഉള്ളണം, കെ പി നൗഷാദ്, നൗഫല്‍ കെ പി,

ജംഷി കറുത്തമക്കക്കകത്ത്, സിദ്ധീഖ് കെ, ബിഷര്‍ ചിറമംഗലം എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Tags: