ഹണിമൂൺ യാത്രക്കിടെ ഭർത്താവിനെ കൊന്ന് മലയിടുക്കിൽ ഉപേക്ഷിച്ചു; യുവതി അറസ്റ്റിൽ

Update: 2025-06-09 05:09 GMT
ഹണിമൂൺ യാത്രക്കിടെ ഭർത്താവിനെ കൊന്ന് മലയിടുക്കിൽ ഉപേക്ഷിച്ചു; യുവതി അറസ്റ്റിൽ

ഭോപ്പാൽ: മേഘാലയയിൽ ഹണിമൂൺ ആഘോഷിക്കാൻ പോയ ദമ്പതികളെ കാണാതായി നടത്തിയ തിരച്ചിലിൽ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. 28 കാരനായ രാജ രഘുവംശിയെ കൊന്ന കുറ്റത്തിന് ഭാര്യ സോനത്തിനെ പോലിസ് അറസ്റ്റ് ചെയ്തു. ഇവരെ കൂടാതെ നാലു പേരെ കൂടി പോലിസ് അറസ്റ്റു ചെയ്തു. സംഭവത്തിലെ കൂട്ടുപ്രതികളാണ് അറസ്റ്റിലായത്.


               ഫോട്ടോ: സോനം രഘുവംശി

മെയ് മാസത്തിലാണ് ഹണിമൂണിനായി സോനം -രാജ രഘുവംശി ദമ്പതികൾ മേഘാലയയിൽ എത്തിയത്. മെയ് 23 ന് സൊഹ്‌റ (ചിറാപുഞ്ചി) പ്രദേശത്തു വച്ചാണ് ഇവരെ കണ്ടതായത്. പിന്നീട് നടന്ന തിരച്ചിലിലാണ് ഭർത്താവിന്റെ മൃതദേഹം ഒരു മലയിടുക്കിൽ കണ്ടെത്തിയത്. ഇവർ സഞ്ചരിച്ച സ്‌കൂട്ടർ മറ്റൊരിടത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തിയിരുന്നു.

ട്രാൻസ്പോർട്ട് ബിസിനസ് നടത്തുന്ന കുടുംബമാണ് രാജ രഘുവംശിയുടേത്. മെയ് 11നായിരുന്നു ഇവരുടെ വിവാഹം. ഗുവാഹാട്ടിയിലെ ക്ഷേത്ര സന്ദർശനം കഴിഞ്ഞ് ഇരുവരും മേഘാലയിലെ ഷില്ലോങിൽ എത്തിയിരുന്നു. തുടർന്നുള്ള യാത്രയിലാണ് കാണാതായത്. മെയ് 23-ന് താൻ മകനുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്ന് രാജയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഭക്ഷണം കഴിച്ച ശേഷം തങ്ങൾ യാത്ര തുടരുകയാണെന്നായിരുന്നു രാജ അമ്മയോട് പറഞ്ഞത്.

ശേഷം അമ്മ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇവരെ കിട്ടിയില്ല. രണ്ടു ദിവസമായും ഒരു വിവരവും ഇല്ലാത്തതിനെ തുടർന്നാണ് ഇവർ പോലിസിൽ പരാതിപ്പെട്ടത്.

എന്നാൽ പിന്നീട് ഇരുവരെയും വിളിച്ചിട്ട് കിട്ടിയില്ലെന്നും ഫോൺ സ്വച്ച്ഓഫ് ആയിരുന്നുവെന്നും അമ്മ പറഞ്ഞിരുന്നു. നെറ്റ് വ‍‍ർക്കിൻ്റെ തകരാറ് കാരണമായിരിക്കാം ദമ്പതികൾ ഫോൺ എടുക്കാത്തത് എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പിന്നീട് രണ്ട് ദിവസമായിട്ടും ഫോണിൽ കിട്ടാതായതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്നു നടന്ന തിരച്ചിലിലാണ് രാജ രഘുവംശിയുടെ മൃതദേഹം കണ്ടെത്തിയത്. ഹണിമൂൺ സമയത്ത് സോനം വാടകക്കൊലയാളികളെ ഉപയോഗിച്ച് ഭർത്താവിന്റെ കൊലപാതകത്തിന് ഗൂഢാലോചന നടത്തുകയും ശേഷം കൃത്യം നടപ്പാക്കുകയുമായിരുന്നു എന്ന് ഡിജിപി ഇദാഷിഷ നോങ്‌റാങ് പറയുന്നു.

Tags:    

Similar News