തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയെ വാഹനമിടിച്ച് കൊലപ്പെടുത്തി

വള്ളക്കടവ് സ്വദേശി സുമേഷിനെയാണ് കൊലപ്പെടുത്തിയത്

Update: 2022-03-31 11:09 GMT

തിരുവനന്തപുരം: കൊലക്കേസ് പ്രതിയെ വണ്ടിയിടിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരം ചാക്കയിലാണ് സംഭവം. കൊലക്കേസ് പ്രതിയായ വള്ളക്കടവ് സ്വദേശി സുമേഷിനെയാണ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി സുമേഷ് ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ പിന്തുടര്‍ന്നെത്തിയ ഗുണ്ടാസംഘം തങ്ങള്‍ സഞ്ചരിച്ച കാര്‍ ഉപയോഗിച്ച് ഇവരെ ഇടിക്കുകയായിരുന്നു.

സുമേഷിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും ഗുരുതരമായി പരിക്കേറ്റ നിലയില്‍ റോഡരികില്‍ കണ്ടെത്തി. വാഹന അപകടമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പോലിസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഗുണ്ടാ സംഘത്തിന്റെ ആക്രമണമാണെന്നും ബോധപൂര്‍വ്വം നടത്തിയ അപകടമാണെന്നും മനസിലായത്. സംഭവവുമായി ബന്ധപ്പെട്ട് കാട്ടാക്കട സ്വദേശികളായ മൂന്നുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. 

Tags: