മുക്കത്തെ കൊലപാതകം; പ്രതി പിടിയില്‍

Update: 2021-08-26 18:15 GMT

കൊല്ലപ്പെട്ട മോഹന്‍ദാസ്‌




കോഴിക്കോട്: മുക്കത്ത് അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരാള്‍ കൊലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍. കോഴിക്കോട് മുക്കത്ത് ചാലില്‍ തൊടികയില്‍ മോഹന്‍ദാസിനെ (60) കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷാണ് പൊലീസിന്റെ പിടിയിലായത്. സംഭവം നടന്നതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. ഇയാളെ ഇന്ന് തിരുവമ്പാടി പൊലീസാണ് പിടികൂടിയത്. അതിര്‍ത്തി തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.


Tags:    

Similar News