എംപിമാരുടെയും എംഎല്‍എമാരുടെയും ക്വാറന്റയിന്‍ 'പൊളിറ്റിക്കല്‍ ക്വാറന്റയിന്‍': രമ്യ ഹരിദാസ്

വിദേശത്ത് നിന്ന് വന്ന കൊവിഡ് ബാധിതരായ അഞ്ചുപേരുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പെട്ട ഭരണകക്ഷിയില്‍ പെട്ട മന്ത്രിയുടെ കാര്യത്തില്‍ ഒരു നയവും പ്രതിപക്ഷത്തുള്ള എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും മറ്റൊരു നയവും നടപ്പിലാക്കുന്ന മുഖ്യമന്ത്രിയും ഇടതുപക്ഷവുമാണ് 'രോഗം പരത്തുന്ന കൊലയാളി'കള്‍.

Update: 2020-05-19 14:50 GMT

പാലക്കാട്: വാളയാറില്‍ കുടുങ്ങിയ ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടെയുള്ളവരുടെ വേദനാജനകമായ സാഹചര്യം പരിശോധിക്കുന്നതിനും അവര്‍ക്ക് കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടാനുമായി പോയ താനുള്‍പെടെയുള്ള എംപിമാര്‍ക്കെതിരേയും എംഎല്‍എമാര്‍ക്കെതിരെയും ഉത്തരവായ ക്വാറന്റയിന്‍ 'പൊളിറ്റിക്കല്‍ ക്വാറന്റയിന്‍' ആണെന്നത് വ്യക്തമായതായി രമ്യ ഹരിദാസ്.

എംപിമാരുടെയും എംഎല്‍എമാരുടെയും സാംപിള്‍ പരിശോധന ഫലം നെഗറ്റീവാണെന്നത് ഇതിന് തെളിവായി രമ്യ ഹരിദാസ് ചൂണ്ടിക്കാട്ടി. വിദേശത്ത് നിന്ന് വന്ന കൊവിഡ് ബാധിതരായ അഞ്ചുപേരുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പെട്ട ഭരണകക്ഷിയില്‍ പെട്ട മന്ത്രിയുടെ കാര്യത്തില്‍ ഒരു നയവും പ്രതിപക്ഷത്തുള്ള എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും മറ്റൊരു നയവും നടപ്പിലാക്കുന്ന മുഖ്യമന്ത്രിയും ഇടതുപക്ഷവുമാണ് 'രോഗം പരത്തുന്ന കൊലയാളി'കള്‍.മന്ത്രിയുടെ കാര്യത്തില്‍ ക്വാറന്റയിന്‍ വേണോയെന്ന കാര്യം തീരുമാനിക്കാന്‍ തന്നെ തെളിവെടുപ്പും മൊഴിയെടുപ്പുമായി മൂന്ന് ദിവസം എടുത്തുവെന്നും എന്നാല്‍ താനടക്കമുള്ള എംപിമാരുടെയും എംഎല്‍എമാരുടെയും കാര്യത്തില്‍ തെളിവെടുപ്പും മൊഴിയെടുപ്പും ഉണ്ടായില്ല. മാത്രമല്ല, 24 മണിക്കൂറിനകം ഏക പക്ഷീയമായ തീരുമാനം അടിച്ചേല്പിക്കുകയാണുണ്ടായതെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി.

മഹാമാരി പടര്‍ന്ന് പിടിക്കുന്ന ഈ ഘട്ടത്തില്‍ അതിനെ ഫലപ്രദമായി നേരിടാന്‍ ഒന്നിച്ച് നില്‍ക്കുന്നതിന് പകരം രാഷ്ട്രീയ പ്രതിയോഗികളെ 'നിര്‍ബന്ധ വനവാസ'ത്തിന് (പൊളിറ്റിക്കല്‍ ക്വാറന്റയിന്‍) വിടുന്ന സര്‍ക്കാരിന്റെ നയം അങ്ങേയറ്റം അപലപനീയമാണെന്നും മഹാമാരിക്കിടയിലും രാഷ്ട്രീയം കളിക്കുന്ന ഇടത്കക്ഷികളുടെ വികൃതമുഖം ജനങ്ങള്‍ക്ക് കാണാനായതായും രമ്യ ഹരിദാസ് പറഞ്ഞു. 

Tags:    

Similar News