വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം ഏകസിവില്‍ കോഡിലേക്കുള്ള ചുവട് വെയ്പ്: പിഡിപി

രാജ്യത്തിന്റെ ഭരണഘടന ഉറപ്പ് നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള ഭരണകൂടത്തിന്റെ കടന്ന് കയറ്റമാണിത്.

Update: 2021-12-17 14:04 GMT

കോഴിക്കോട്: സ്ത്രീയുടെ ആരോഗ്യസുരക്ഷയും പുരോഗമനവാദവുമുയര്‍ത്തി രാജ്യത്തെ സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സാക്കി ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഏകസിവില്‍ കോഡിലേക്കുള്ള ചുവടുവെയ്പാണെന്ന് പിഡിപി കേന്ദ്രകമ്മിറ്റി.

രാജ്യത്തിന്റെ ഭരണഘടന ഉറപ്പ് നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള ഭരണകൂടത്തിന്റെ കടന്ന് കയറ്റമാണിത്. ജനാധിപത്യ പ്രക്രിയയില്‍ ഇടപെടാനും വോട്ടവകാശം രേഖപ്പെടുത്താനുമുള്ള പ്രായപൂര്‍ത്തിയുടെ മാനദണ്ഡം 18 വയസ്സായി നിലനില്‍ക്കെത്തന്നെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസ്സാക്കി ഉയര്‍ത്തണമെന്നത് ദുരുദ്ദേശപരമാണ്. പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും പരസ്പര സമ്മതത്തോടെ ഒരുമിച്ച് കഴിയാന്‍ നിയമപരമായി അനുവാദം നിലനില്‍ക്കെത്തന്നെ വിവാഹത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നത് സദാചാര വിരുദ്ധമായ സാമൂഹിക സാഹചര്യങ്ങള്‍ക്ക് കാരണമാകുമെന്നും വ്യക്തിനിയമങ്ങളില്‍ ഭരണകൂടങ്ങളുടെ അന്യായ ഇടപെടല്‍ ഒഴിവാക്കണമെന്നും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജാഫര്‍അലി ദാരിമി ആവശ്യപ്പെട്ടു.

Tags:    

Similar News