മൂത്തേടം പഞ്ചായത്ത് യുഡിഎഫിനൊപ്പം; യുഡിഎഫ് സ്ഥാനാര്‍ഥിയുടെ മരണത്തെതുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്

Update: 2026-01-13 06:16 GMT

മലപ്പുറം: മൂത്തേടം പഞ്ചായത്തിലെ ഏഴാം വാര്‍ഡായ പായിമ്പാടം വാര്‍ഡില്‍ യുഡിഎഫിന് വിജയം. യുഡിഎഫ് സ്ഥാനാര്‍ഥി കൊരമ്പയില്‍ സുബൈദയാണ് വിജയിച്ചത്. 222 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ സുബൈദ തോല്‍പ്പിച്ചത്. യുഡിഎഫ്-501, എല്‍ഡിഎഫ്-279, എന്‍ഡിഎ- 14, സ്വതന്ത്രന്‍- 6 എന്നിങ്ങനെയാണ് വോട്ട്നില. 84.21 ശതമാനമാണ് പോളിങ്.

യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വട്ടത്ത് ഹസീന കുഴഞ്ഞുവീണ് മരിച്ചതിനേതുടര്‍ന്നാണ് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. പായിമ്പാടത്തിന് പുറമേ തിരുവനന്തപുരം നഗരസഭയിലെ വിഴിഞ്ഞം, എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍ വാര്‍ഡ് എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പ് നടന്നു. പിറവം പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂര്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു.

Tags: