മോദിയും കെജ്‌രിവാളും ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍: അസദുദ്ദീന്‍ ഉവൈസി

Update: 2025-01-24 09:44 GMT

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നും അവരെ വെട്ടിയത് ഒരേ തുണിയില്‍ നിന്നാണെന്നും എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി.

''മോദിയും കെജ്‌രിവാളും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്, രണ്ടുപേരും ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തിന്റെ ഒരോ ഭാഗങ്ങളാണ്. ഒന്ന് അതിന്റെ 'ശാഖ'യില്‍ നിന്നും മറ്റൊന്ന് അതിന്റെ സ്ഥാപനങ്ങളില്‍ നിന്നും ഉയര്‍ന്നുവന്നവരാണ്,''അദ്ദേഹം പറഞ്ഞു.


ഓഖ്ല മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഷിഫ ഉര്‍ റഹ്‌മാനുവേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് പരാമര്‍ശം. ഫെബ്രുവരി 5 ന് നടക്കുന്ന ഡല്‍ഹി തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയുടെ ചിഹ്നമായ പട്ടത്തിന് വോട്ട് ചെയ്യാന്‍ ഉവൈസി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു

ജുഡീഷ്യല്‍ നടപടികളില്‍ പക്ഷപാതമുണ്ടെന്ന് പറഞ്ഞ ഉവൈസി തന്റെ പ്രസംഗത്തിനിടെ കെജ്‌രിവാളിനെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും ചോദ്യം ചെയ്തു.എഎപി സര്‍ക്കാരിന്റെ കീഴില്‍ ഓഖ്ല മാലിന്യകൂമ്പാരമായി മാറിയെന്നും ബിജെപി ഒരിക്കലും ഈ മണ്ഡലത്തില്‍ നിന്ന് വിജയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: