മിസോറാമില്‍ 24 മണിക്കൂറിനുള്ളില്‍ 30 കൊവിഡ് ബാധിതര്‍

Update: 2020-09-27 06:42 GMT

ഐസ്വള്‍: മിസോറാമില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 30 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,865 ആയി. 1,316 പേര്‍ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തു. സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കില്‍ 549 പേരാണ് രോഗം ബാധിച്ച് ആശുപത്രിയിലുള്ളത്.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 59 ലക്ഷം കടന്നു. ഇന്നലെ മാത്രം 85,362 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ സമയത്ത് 1,089 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ മരിച്ചവരുടെ എണ്ണം 93,379 ആയി മാറി.

Tags: