പാലക്കാട്: കോങ്ങാട് കെപിആര്‍പി സ്‌കൂളിലെ രണ്ടുവിദ്യാര്‍ഥിനികളെ കാണാനില്ല. 13 വയസുള്ള പെണ്‍കുട്ടികളെയാണ് കാണാതായത്. രാവിലെ 7 മണിക്ക് ട്യൂഷന് പോയശേഷം സ്‌കൂളിലേക്കെന്നു പറഞ്ഞാണ് വിദ്യാര്‍ഥികള്‍ അവിടെ നിന്നും മടങ്ങിയത്. സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് അധ്യാപകരും രക്ഷിതാക്കളും പോലിസില്‍ പരാതിപ്പെടുകയായിരുന്നു.
10 മണിയോടെ വിദ്യാര്‍ഥിനികള്‍ ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ടിക്കറ്റ് എടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. വിദ്യാര്‍ഥിനികള്‍ക്ക് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞത് മൂലം വീട്ടില്‍ നിന്ന് വഴക്ക് കേട്ടതിനെ തുടര്‍ന്ന് വീടുവിട്ടതെന്നാണ് പ്രാഥമിക നിഗമനം. എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ 9497947216 നമ്പറില്‍ ബന്ധപ്പെടണമെന്ന് പോലിസ് അറിയിച്ചു.